X

ഹയര്‍സെക്കന്ററി മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ പുതിയ ബാച്ചുകളും കോഴുസുകളും അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി

ഹയര്‍സെക്കന്ററി മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ പുതിയ ബാച്ചുകളും കോഴുസുകളും അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബാല കേരളം പരിപാടിയുടെ നഗരി സന്ധര്‍ശിക്കാനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഉന്നത പഠനത്തിന് അര്‍ഹത നേടിയ ഓരോ വിദ്യാര്‍ത്ഥിക്കും തുടര്‍ പഠനത്തിന് സൗകര്യം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. എന്നാല്‍ ഈവിഷയത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാണ്. യാതൊരു അനുകൂല സമീപനവും അവരുടെ ഭാഗത്ത് നിന്നില്ല. സ്വാശ്രയം, ഐ.ടി.ഐ തുടങ്ങി എല്ലാ മേഖലയിലും എയ്ഡഡ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാലും ജില്ലയില്‍ മുപ്പതിനായിരത്തോളം കുട്ടികള്‍ക്ക് അവസരം ലഭിക്കില്ല. യു.ഡി.എഫ് അധികാരത്തിലുള്ള സമയത്ത് ഇത്തരത്തില്‍ പ്രതിസന്ധിയില്ലാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. ഇത്തരം ഘട്ടങ്ങളിലെല്ലാം പുതിയ ഹയര്‍സെക്കന്ററി സ്‌കൂളുകളും പുതിയ ബാച്ചുകളും അനുവദിച്ചു. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ കുത്തിനിറച്ച് ക്ലാസിലിരിക്കുത് നമ്മുടെ കേരളത്തിലാണ്. ഇതിന്റെ ഗൗരവം ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യഭ്യാസ മന്ത്രി കണ്ടിരുന്നു. മുഖഖ്യമന്ത്രിയെ ഉടന്‍ കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

താനൂര്‍ ബോട്ടപകടം മനുഷ്യ നിര്‍മിത ദുരന്തം എന്ന് പറയാതിരിക്കാവില്ല. ദുരന്ത മുഖത്ത് സൗഹൃദം കാണിച്ചു എന്നുള്ളത് കൊണ്ട് സര്‍ക്കാര്‍ ശരിയാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മത്സ്യ ബോട്ടാണ് ഇവിടെ യാത്രക്ക് ഉപയോഗിച്ചത്. അതിനു അനുമതി നല്‍കിയതിനു പിന്നില്‍ വലിയ ലോബിയുണ്ട്. ഈവിഷയത്തില്‍ ലീഗിന്റെ പ്രതികരണത്തെ കുറിച്ച് ദുര്‍വ്യാഖ്യാനം വേണ്ട. ലീഗില്‍ വിഭാഗീയത ഇല്ല. പാര്‍ട്ടി ശക്തമായ നേതൃത്വത്തിന് കീഴില്‍ ഒന്നായാണ് മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കാട്ടുപോത്ത് അടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്യം സര്‍ക്കാരിനുണ്ട്. പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് നികത്തുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. മലബാര്‍ മേഖലയില്‍ പതിനായിരക്കണക്കിന് സീറ്റുകളുടെ കുറവാണുള്ളത്. അതും കൂടെ നികത്തണം.
ദേശീയ തലത്തില്‍ മതേതരകക്ഷികള്‍ക്ക് പുതിയ ഉണര്‍വ് കൈവന്നിട്ടുണ്ട്. പ്രതിപക്ഷ ഐക്യത്തിന് മുസ്‌ലിം ലീഗ് കഴിയുന്നതെല്ലാം
ചെയ്യുമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. മലപ്പുറത്ത്് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

webdesk13: