india

രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 12 മരണം

By webdesk17

October 20, 2024

രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് കുട്ടികള്‍ അടക്കം 12 പേര്‍ മരിച്ചു. രാജസ്ഥാനിലെ സുനിപൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി 11 മണിയോടെ ദേശീയ പാത 11 ബിയിലായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.