X

എഞ്ചിനില്‍ തീ: എയര്‍ഇന്ത്യ എക്‌സ്പ്രസ് അബുദാബിയില്‍ തിരിച്ചിറക്കി

റസാഖ് ഒരുമനയൂർ

അബുദാബി: അബുദാബിയില്‍നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം എഞ്ചിനില്‍ തീ കണ്ടതിനെത്തുടര്‍ന്ന് തിരിച്ചിറക്കി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 150ല്‍ പരം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പറന്നുയര്‍ന്ന് അരമണിക്കൂറോളം കഴിഞ്ഞതിനുശേഷമാണ് ഇടതുവശത്തെ എഞ്ചിനില്‍നിന്നും പുക ഉയര്‍ന്നത്. അത്യത്ഭുതകരമായാണ് അപകടം കൂടാതെ വിമാനം തിരിച്ചിറക്കിയത്. പൈലറ്റിനെ മനോബലം കൊണ്ടാണ് അപകടം കൂടാതെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കാനായത്.

യാത്രക്കാരെ മുഴുവന്‍ ഹോട്ടലിലേക്ക് മാറ്റി. സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് എയര്‍പോര്‍ട്ട് ലോഞ്ചില്‍ സൗകര്യം ചെയ്തുകൊടുത്തതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഇവരുമായി മറ്റൊരുവിമാനം ഇന്ന് രാത്രി 9.10ന് കോഴിക്കോട്ടേക്ക് പറക്കും. ഒരു എഞ്ചിന്‍ തകരാറിലായാലും രണ്ടാമത്തെ എഞ്ചിനില്‍ വിമാനം പറത്താനാകുമെങ്കിലും തീ പിടുത്തമായതുകൊണ്ട് വലിയ അപകടമുണ്ടാകാനുള്ള സാധ്യത ഏറെയായിരുന്നു.
ഇന്ത്യയില്‍നിന്നും എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ദര്‍ എത്തിയശേഷംമാത്രമെ തകരാറിലായ വിമാനം നേരെയാക്കാന്‍ കഴിയുകയുള്ളു. പത്തോളം വിദഗ്ദര്‍ എത്തേണ്ടിവരുമെന്നാണ് അറിയുന്നത്.

webdesk14: