X

പതിനാലുകാരനെതിരെ കള്ളക്കേസ്; ബിഹാറില്‍ പൊലീസുകാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍

പതിനാലുകാരന്റെ കുടുംബം

പട്‌ന: പൊലീസുകാര്‍ക്ക് സൗജന്യമായി പച്ചക്കറി നല്‍കാത്തതിന് പതിനാലുകാരനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി ബിഹാര്‍ സര്‍ക്കാര്‍. അഗംകുവാന്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാരെ അടക്കം മുഴുവന്‍ പൊലീസുകാരെയും സസ്‌പെന്റ് ചെയ്തു. സംഭവം വിവാദമായതിനു പിന്നാലെ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടിരുന്നു. പട്‌ന റേഞ്ച് ഐ.ജി നയ്യാര്‍ ഹുസാന്‍ ഖാന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബൈക്ക് മോഷണക്കേസിലാണ് ബാലനെ അറസ്റ്റ് ചെയ്തതെന്ന വാദം തെറ്റാണെന്നും ഐ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കഴിഞ്ഞ മാര്‍ച്ച് 19-ാം തീയതിയയിരുന്നു കേസിനാസ്പദമായ സംഭവം. ചിത്രദുര്‍ഗയിലെ പച്ചക്കറിക്കടയില്‍ ജോലി ചെയ്യുന്ന ബാലനോട് പൊലീസുകാര്‍ പച്ചക്കറി വാങ്ങുകയും പണം നല്‍കാതെ പോകുകയുമായിരുന്നു.

chandrika: