X

ബലാത്സംഗം ചെയ്ത യുവാവിന്റെ അമ്മയെ വെടിവച്ച് വീഴ്ത്തി പതിനാറുകാരി; അറസ്റ്റില്‍

ബലാത്സംഗത്തിന് ഇരയാക്കിയ പ്രതിയുടെ അമ്മയെ വെടിവെച്ച് പതിനാറുകാരി. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍ പൂരിയിലാണ് സംഭവം. വെടിയേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ പോലീസ് പിടികൂടിയിട്ടുണ്ട്.

2021 ലാണ് അന്‍പത്കാരിയായ സ്ത്രീയുടെ മകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. നിലവില്‍ ഈ യുവാവ് ജയിലില്‍ ഈ കേസില്‍ ശിക്ഷ അനുഭവിച്ചു കഴിയുകയാണ്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

webdesk11: