X

ദുരുഹതകള്‍ അവസാനിച്ചു; രോഷ്മയുടെ കാമുകന്‍ എന്ന പേരില്‍ ചാറ്റ് ചെയ്തത് ബന്ധുക്കള്‍ തന്നെ

കൊല്ലം: കല്ലുവാതുക്കലില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ രോഷ്മയുടെ കാമുകനായ അനന്ദു എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ ചാറ്റ് ചെയ്തിരുന്നത് ആത്മഹത്യ ചെയ്ത യുവതികള്‍ തന്നെ ആയിരുന്നെന്ന് പോലീസ്.

കാമുകനെ കണ്ടെത്താന്‍ പോലീസ് നടത്തിയ പരിശോധനയിലാണ് അത്മഹ്യ ചെയ്ത യുവതികളായ ആര്യയും ഗ്രീഷ്മയുമാണ് ചാറ്റിന് പിന്നിലെന്ന് കണ്ടെത്തിയത്.

രോഷ്മയുമായി ഇത്തരത്തില്‍ ചാറ്റ് ചെയുന്ന വിവരം ഗ്രീഷമ ഒരു സുഹ്യത്തിനോട് പറഞ്ഞിരുന്നു. ഈ വിവരങ്ങള്‍ പുറത്തറിയും എന്ന ഭയം കാരണമാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. കേസില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

 

 

web desk 3: