X

സോളാര്‍ കേസ് അന്വേഷിക്കാനവില്ല : നിലപാട് വ്യക്തമാക്കി സി ബി ഐ

ന്യൂഡല്‍ഹി: സോളാര്‍ കേസ് അന്വേഷിക്കണം എന്ന സംസ്ഥാന സര്‍ക്കാറിന്റ ആവശ്യം സി ബി ഐ തള്ളി. കേസ് ഏറ്റെടുക്കാന്‍ കഴിയില്ല എന്ന കാര്യം ഉടന്‍ സി ബി ഐ സര്‍ക്കാറിനെ അറിയിക്കും. കേസ് ഏറ്റെടുക്കുന്നതിന് എതിരെ തിരുവനന്തപുരം യൂണിറ്റും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പഴയ കേസാണെന്നും കേസിന് അനോഷിക്കേണ്ട അടിയന്തര പ്രധാന്യം ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുക്കണ്ട എന്ന തീരുമാനം സി ബി ഐ എടുത്തിരിക്കുന്നത്.

ജനുവരി 25 നാണ് കേസ് സി ബി ഐക്ക് വിടാന്‍ സംസ്ഥന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

web desk 3: