X

ബി.ജെ.പി യോട് ഒട്ടിനിൽക്കാനുള്ള ക്രിസ്തീയ സഭാ തീരുമാനം അപകടകരം : ബെന്യാമിൻ

വടക്കേ ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തികള്‍ വലിയ തോതില്‍ ക്രിസ്ത്യാനിറ്റിക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നുണ്ടെന്ന് ഇവിടുത്തെ സഭാനേതാക്കള്‍ക്കെല്ലാം അറിയുന്ന കാര്യമാണ്. എന്നാല്‍ എക്കാലത്തെയും ഭരണത്തിനോടൊപ്പം ഒട്ടി നിന്ന് ആനുകൂല്യങ്ങള്‍ പറ്റുന്ന സ്വഭാവമാണ് ഈ സഭകള്‍ക്ക് ഒക്കെയുള്ളതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഇനി എന്തായാലും കുറച്ചു കാലത്തേക്ക് ബി.ജെ.പി ആകും ഇന്ത്യ ഭരിക്കാന്‍ പോകുന്നത് എന്ന വിശ്വാസം ഇവര്‍ക്കുണ്ട്. അപ്പോള്‍ അവരോടൊപ്പം ഒട്ടിനില്‍ക്കുക, ആനുകൂല്യങ്ങള്‍ പറ്റുക, അതിന് വേണ്ടി മറ്റ് ആക്രമണങ്ങള്‍ മറന്നുകളയുക എന്ന തന്ത്രം അവര്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു.

ഹിന്ദുത്വം ഇവിടെ ശക്തി പ്രാപിക്കുകയാണെന്നും അതിനോട് എതിര്‍ത്തു പോകുവാന്‍ സാധ്യമല്ലെന്നും അതുകൊണ്ട് അതിനോട് ഒട്ടി നിന്ന് സമുദായത്തെ അപകടരഹിതമായി മുന്നോട്ട് കൊണ്ടുപോകണമെന്നും മുസ്‌ലിംങ്ങള്‍ക്ക് സംഭവിച്ചതുപോലെ ഒരു അപരവത്കരണത്തിനു നിന്ന് കൊടുക്കേണ്ടതില്ലെന്നും ഒരു ആശയധാര ക്രിസ്ത്യന്‍ സഭകളില്‍ പ്രബലപ്പെട്ട് വരുന്നുണ്ട്.

ഇനി ന്യൂനപക്ഷങ്ങളുടെ പിന്തുണയില്ലാതെ കേരളത്തില്‍ ഒരു ചുവടുപോലും മുന്നോട്ട് വെയ്ക്കാന്‍ ആവില്ല എന്ന് തിരിച്ചറിഞ്ഞിട്ടുള്ള ബി.ജെ.പി ആവുന്നത്ര സഹായങ്ങള്‍ ചെയ്ത് വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

webdesk13: