X

ഓട്ടോയില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; ഓട്ടോയില്‍ ഉണ്ടായിരുന്ന മാതാപിതാക്കളും സഹോദരങ്ങളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

ഓട്ടോറിക്ഷയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി ചെകിടപ്പുറത്ത് അബ്ദുസമദിന്റെ മകനും മൊട്ടമ്മല്‍ അമ്മിപ്പടി ഹിഫ്ള് കോളേജ് വിദ്യാര്‍ത്ഥിയുമായ അഹമ്മദ് റബീഹ് (13) ആണ് മരിച്ചത്. അങ്ങാടിപ്പുറം ഓരാടംപാലത്ത് വച്ചാണ് ഓട്ടോയില്‍ കാറിടിച്ച് അപകടം ഉണ്ടായത്.

പെരിന്തല്‍മണ്ണയിലെ ബന്ധുവീട്ടില്‍ കുടുംബസമേതം പോയി മടങ്ങി വരവെയാണ് അപകടം ഉണ്ടായത്. പഴനിയിലേക്ക് പോവുകയായിരുന്ന വടകര സ്വദേശികള്‍ സഞ്ചരിച്ച കാറ് ഓട്ടോയില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോ തലകീഴായി മറിയുകയായിരുന്നു.

ഓട്ടോയില്‍ ഉണ്ടായിരുന്ന അഹമ്മദ് റബീഹിന്റെ മാതാപിതാക്കളും സഹോദരങ്ങളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ റബീഹിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

webdesk14: