X

‘കുറ്റാരോപിതനുമായി കൈകോര്‍ക്കുന്നു’; ആന്റണിരാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ സര്‍ക്കാരിന് വിമര്‍ശനം

മുൻ മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. കേസിൽ സംസ്ഥാന സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിക്കാത്തതിലാണ് കോടതിയുടെ വിമർശനം. സർക്കാർ മറുപടി നൽകാത്തത് ​ഗൗരവതരമാണെന്നു ജസ്റ്റിസുമാരായ സിടി രവി കുമാർ, രാജേശ് ബിൻഡാൽ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് കടുത്ത ഭാഷയിൽ വിമർശിച്ചത്.

പ്രതിയുമായി സർക്കാർ ഒത്തു കളിക്കുകയാണോ. എല്ലാ വസ്തുതകളും വ്യക്തമാണെന്നിരിക്കെ സർക്കാരിനു ഇനി എന്തു മറുപടിയാണ് നൽകാനുള്ളത്. കേസിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നു കോടതി കർശന നിർദ്ദേശം നൽകി.

വിദേശി ഉൾപ്പെട്ട ലഹരി മരുന്നു കേസിലെ തൊണ്ടി മുതലായ അടിവസ്ത്രം മജിസ്ട്രേറ്റ് കോടതിയിൽ മാറ്റി നൽകി തെളിവു നശിപ്പിച്ചെന്നാണ് ആന്‍റണി രാജുവിനെതിരായ കേസ്. പുനരന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടതിനു എതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കഴിഞ്ഞ നവംബറിൽ നിർദ്ദേശം നൽകിയിട്ടും മറുപടി നൽകാത്തതാണ് പരമോന്നത കോടതിയെ ചൊടിപ്പിച്ചത്.

webdesk13: