X

ക്രിക്കറ്റ് വേള്‍ഡ് കപ്പ്; രണ്ടാം വിജയത്തിനായി ന്യൂസിലന്‍ഡ്‌ ഇന്നിറങ്ങും

ആ​ദ്യ ക​ളി​യി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഇം​ഗ്ല​ണ്ടി​നെ 9 വി​ക്ക​റ്റി​ന് ത​ക​ർ​ത്തു​വി​ട്ട ന്യൂ​സി​ല​ൻ​ഡി​ന് ലോ​ക​ക​പ്പി​ൽ ഇ​ന്ന് ര​ണ്ടാം മ​ത്സ​രം. ദു​ർ​ബ​ല​രാ​യ നെ​ത​ർ​ല​ൻ​ഡ്സാ​ണ് കി​വി​ക​ളു​ടെ എ​തി​രാ​ളി​ക​ൾ. പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ൺ ഇ​ന്നും ന്യൂ​സി​ല​ൻ​ഡ് നി​ര​യി​ലു​ണ്ടാ​കി​ല്ല.

ടോം ​ല​താം ത​​ന്നെ​യാ​കും ടീ​മി​നെ ന​യി​ക്കു​ക. വി​ല്യം​സ​ൺ സു​ഖം​പ്രാ​പി​ച്ചു വ​രു​ന്ന​താ​യും ഫീ​ൽ​ഡി​ങ്ങി​നി​റ​ങ്ങു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടാ​കു​മെ​ന്നും മു​ഖ്യ​പ​രി​ശീ​ല​ക​ൻ ഗാ​രി സ്റ്റ​ഡ് പ​റ​ഞ്ഞു. അ​ടു​ത്ത മ​ത്സ​രം ക​ളി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വെ​റ്റ​റ​ൻ പേ​സ​റാ​യ ടിം ​സൗ​ത്തി​യും ഇ​ന്ന് ക​ളി​ക്കി​ല്ല. മ​റ്റൊ​രു പേ​സ​റാ​യ ലോ​ക്കി ഫെ​ർ​ഗൂ​സ​ൻ ഫി​റ്റ്ന​സ് ടെ​സ്റ്റ് ക​ട​മ്പ ക​ട​ന്ന​തി​നാ​ൽ ഇ​ന്ന് പ​ന്തെ​റി​യും.

ആ​ദ്യ ക​ളി​യി​ൽ ഒ​മ്പ​ത് വി​ക്ക​റ്റി​ന് 282 റ​ൺ​സ് നേ​ടി​യ ഇം​ഗ്ല​ണ്ടി​നെ​തി​രെ അ​നാ​യാ​സ​മാ​യാ​ണ് കി​വി​ക​ൾ ജ​യി​ച്ച​ത്. 36.2ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ലാ​ണ് ല​ക്ഷ്യം ക​ണ്ട​ത്. സെ​ഞ്ച്വ​റി​യ​ടി​ച്ച ഡെ​വ​ൺ കോ​ൺ​വേ​യും ര​ചി​ൻ ര​വീ​​ന്ദ്ര​യും ഫോം ​തു​ട​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പാ​കി​സ്താ​നെ​തി​രെ പൊ​രു​തി​യ ശേ​ഷം 81റ​ൺ​സി​ന് കീ​ഴ​ട​ങ്ങി​യ നെ​ത​ർ​ല​ൻ​ഡ്സ് പ​വ​ർ​പ്ലേ​യി​ൽ പാ​കി​സ്താ​ന്റെ മൂ​ന്ന് ബാ​റ്റ​ർ​മാ​രെ പു​റ​ത്താ​ക്കി​യി​രു​ന്നു. ബാ​റ്റി​ങ്ങി​ൽ വി​ക്രം​ജി​ത്തും ബാ​സ് ഡി ​ലീ​ഡും അ​ർ​ധ സെ​ഞ്ച്വ​റി​യും നേ​ടി. മ​ധ്യ​നി​ര​ക്ക് സ്ഥി​ര​ത​യി​ല്ലാ​ത്ത​താ​ണ് ഡ​ച്ചു​കാ​രു​ടെ പ്ര​ധാ​ന ദൗ​ർ​ബ​ല്യം. ക്യാ​പ്റ്റ​ൻ സ്കോ​ട്ട് എ​ഡ്വേ​ഡ്സ് ക​ഴി​ഞ്ഞ നാ​ല് മ​ത്സ​ര​ങ്ങ​ളി​ലും 30 റ​ൺ​സ് പോ​ലും നേ​ടി​യി​ട്ടി​ല്ല. ഏ​ക​ദി​ന​ത്തി​ൽ ഇ​രു​ടീ​മു​ക​ളും നാ​ല് ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും വി​ജ​യം കി​വി​ക​ൾ​ക്കാ​യി​രു​ന്നു

webdesk13: