X

കണ്ണൂരില്‍ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐക്കാരുടെ മര്‍ദനം; സംഭവം പൊലീസ് സ്‌റ്റേഷന് മുന്നില്‍

കണ്ണൂര്‍: പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്.

മാടായിപ്പാറിയിലെ നവകേരള സദസ്സ് കഴിഞ്ഞ് പുറത്തിറങ്ങിയ ഡിവൈഎഫ്‌ഐക്കാര്‍ പൊലീസ് സ്‌റ്റേഷന് മുന്നിലേക്കെത്തി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ചില പ്രവര്‍ത്തകര്‍ സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ച് കയറിയെങ്കിലും അവരെ പൊലീസ് എതിര്‍ത്തു.

കരിങ്കൊടി കാട്ടിയെന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സിപിഐഎം പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ കമാന്‍ഡോ ഉദ്യോഗസ്ഥരുമാണ് മര്‍ദ്ദിച്ചത് എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സുധീഷ് തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

webdesk14: