X

ജോലിക്ക് ഭൂമി അഴിമതി കേസില്‍ ലാലു പ്രസാദിന്റെയും കുടുംബത്തിന്റെയും 6 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടെത്തി

ജോലിക്ക് ഭൂമി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും 6 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെയും പട്‌നയിലെയും സ്വത്തുക്കളാണ് കണ്ടെത്തിയത്. ലാലുപ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന 2004 മുതല്‍ 2009 വരെയുള്ള കാലത്ത് നടന്ന ഗ്രൂപ്പ് ഡി നിയമനങ്ങളിലാണ് അന്വേഷണം നടക്കുന്നത്. നിയമനങ്ങള്‍ക്ക് പ്രത്യുപകാരമായി കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമി ഉദ്യോഗാര്‍ഥികളില്‍നിന്ന് ചുളുവിലക്ക് കൈപ്പറ്റിയെന്നാണ് ആക്ഷേപം.

ജോലിക്ക് പകരം ഭൂമി അഴിമതിക്കേസില്‍ ലാലു പ്രസാദ് യാദവിനെയും ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബറി ദേവിയെയും മകന്‍ തേജസ്വി യാദവിനെയും പ്രതികളാക്കി ജൂലൈ മൂന്നിന് സി.ബി.ഐയും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ വിവിധ സംസ്ഥാനങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.

റെയില്‍വേയില്‍ നിയമനങ്ങള്‍ക്ക് പകരമായി ഉദ്യോഗാര്‍ഥികളുടെ ഭൂമിയും സ്വത്തുകളും ലാലു കുടുംബാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും തുച്ഛ വിലക്ക് കൈമാറിയെന്നതാണ് കേസ്. റെയില്‍വേ ജോലി ഒഴിവുകള്‍ പരസ്യപ്പെടുത്താതെ രഹസ്യമായി നിയമനങ്ങള്‍ നടത്തിയെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.

 

webdesk13: