X

തൃശൂര്‍ കൊക്കാലയില്‍ തീപിടുത്തം

തൃശൂര്‍ കൊക്കാലയില്‍ തീപിടുത്തം. ആളൊഴിഞ്ഞ ചതുപ്പ് നിലത്താണ് തീപുത്തമുണ്ടായത്. ഈ പ്രദേശങ്ങളില്‍ ശക്തമായ പുക ഉയരുകയാണ്. ചതുപ്പ് നിലത്തിന്റെ ഒരു സൈഡില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്നു.

ഈ മാലിന്യത്തിന് തീപിടിക്കുകയും പിന്നീട് ചതുപ്പിലെ പുല്ലിലേക്ക് തീ പടരുകയുമായിരുന്നു. ചതുപ്പായതിനാല്‍ ആളുകള്‍ക്ക് ഇറങ്ങി തീ അണയ്ക്കാനും വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇപ്പോള്‍ തീ ഏതാണ്ട് നിയന്ത്രണവിധേയമാണ്.

webdesk14: