X

യു.പിയില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ പകുതി കത്തിക്കരിഞ്ഞ നിലയില്‍

ഉത്തര്‍പ്രദേശില്‍ 2 സ്ത്രീകളുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ പകുതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇവരുടെ മുഖം കത്തിക്കരിഞ്ഞിരിക്കുകയാണ്. ബാചി ജാജ്‌റു ഗ്രാമത്തിലെ പ്രദേശവാസികളാണ് രണ്ട് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയതും പൊലീസില്‍ വിവരം അറിയിച്ചതും. കക്രല നൗല റോഡിനു സമീപത്തായിട്ടായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇരുവര്‍ക്കും 35 വയസ്സിനടുത്ത് പ്രായമുണ്ട്. രണ്ടുപേരും കൊല്ലപ്പെട്ടതാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകള്‍ ആരെന്നു തിരിച്ചറിയാതിരിക്കാനാണു മുഖം പൊള്ളിച്ചതെന്നാണു പൊലീസ് നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അയച്ചു. സ്ത്രീകളാരെന്നു കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും കേസെടുത്തു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

 

 

 

 

webdesk13: