X

രണ്ടു വര്‍ഷത്തിനിടെ കേരളത്തിലെ എം.ഡി.എം.എ ഹബ്ബായി മാറി കൊച്ചി

രണ്ട് വര്‍ഷത്തിനിടെ കേരളത്തിലെ എം.ഡി.എം.എ ഹബ്ബായി മാറി കൊച്ചി. മറ്റു ജില്ലകളില്‍ നിന്നും എത്തി എം.ഡി.എം.എ ഉപയോഗത്തിലൂടെ പിടിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധയുണ്ട്. ഈ വര്‍ഷം മാത്രം 50ലധികം പേരാണ് ഇത്തരത്തില്‍ അറസ്റ്റിലായത്. സ്ത്രീകള്‍ പ്രതികളാകുന്ന കേസുകളും വര്‍ധിക്കുകയാണ്.

ലഹരി മരുന്നുകള്‍ സുലഭമായി കിട്ടുന്ന റേവ് അടക്കം ഉന്മാദത്തിന് എല്ലാ അവസരവും കൊച്ചിയിലുണ്ട്. കൊച്ചി പണ്ടേ യുവാക്കള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണെങ്കിലും 2വര്‍ഷത്തിനിടെയാണ് എം.ഡി.എം.എ എത്തിക്കുന്നത് വര്‍ധിച്ചത്. ഇതോടെ എം.ഡി.എം.എ ഉപയോഗിക്കാന്‍ എത്തുന്നവരുടെ എണ്ണവും ക്രമാതീതമായി കൂടി.

കഴിഞ്ഞ വര്‍ഛം എം.ഡി.എം.എയുമായി പിടിക്കപ്പെട്ട 176 പേരില്‍ 100 ഓളം പേര്‍ മറ്റ് ജില്ലകളില്‍ നിന്നുള്ളവരാണ്. ഈ വര്‍ഷം പിടിയിലായത് 50ഓളം പേരാണ്. കോളേജ് വിദ്യാര്‍ഥികളടക്കമാണ് ലഹരിയുമായി നഗരത്തിലേക്ക് എത്തുന്നത്. പാലക്കാടുള്ള കോളേജിലെ മൂന്ന് നിയമ വിദ്യാര്‍ഥികള്‍ നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നിന്ന് എം.ഡി.എം.എയുമായി പിടിയിലായത് ഏറ്റവും ഒടുവിലത്തെ സംഭവം.

webdesk13: