X

സ്വകാര്യ ബസുകളിലും ഇ-പേമെന്റ് സംവിധാനത്തിന് ആരംഭം; ആദ്യ ഘട്ടത്തില്‍ പാലക്കാട് ജില്ലയിലെ 84 ബസുകള്‍

കൈയ്യില്‍ കാശില്ലെന്നോ ചില്ലറയില്ലന്നോ കരുതി ഇനി ബസില്‍ കയറാതിരിക്കേണ്ട. ജില്ലയില്‍ സ്വകാര്യ ബസുകളിലും ഇ-പേമെന്റ് സംവിധാനം തുടങ്ങി. ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് ഈസ് പേ, ഈസി ജേണി പദ്ധതി സ്വകാര്യ ബസുകളില്‍ നടപ്പാക്കുന്നത്.

ആദ്യഘട്ടത്തില്‍ ജില്ലയിലെ 84 ബസുകളിലാണ് സംവിധാനം ഒരുക്കുന്നത്. പിന്നീട് സംസ്ഥാനത്തെ 1000 ബസുകളില്‍ വ്യാപിപ്പിക്കും. ഗൂഗ്ള്‍ പേ വഴിയും എ.ടിഎം കാര്‍ഡ് വഴിയും ബസ് ചാര്‍ജ് നല്‍കാനാവും. നിലവിലുള്ള സമ്പ്രദായപ്രകാരമുള്ള കറന്‍സിയും ആവശ്യക്കാര്‍ക്ക് നല്‍കാം. കൊച്ചിയിലെ ഐ.ടി സ്റ്റാര്‍ട്ട് അപ്പായ ഗ്രാന്‍ഡ് ലേഡിയുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കുന്നത്.ജി.എല്‍ പോള്‍ എന്ന മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്ന ഇ-പോസ് യന്ത്രം വഴിയാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുക. പദ്ധതിയുടെ ഉദ്ഘാടനം വി.കെ ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു.

webdesk13: