X

ചിരിയുടെ മലബാര്‍ പെരുമ ഇനി ഓര്‍മ ; നടന്‍ മാമുക്കോയ വിടചൊല്ലി

നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായി മലബാറിന്റെ ചിരിപെരുമ ലോകത്തിന് നൽകിയ പ്രതിഭയായിരുന്നു മാമുക്കോയ.കോഴിക്കോട് പള്ളിക്കണ്ടിയില്‍ മമ്മദിന്റെയും ഇമ്പച്ചി ആയിഷയുടെയും മകനായി 1946ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠനം. നിലമ്പൂര്‍ ബാലനെ സംവിധായകനാക്കി ഉണ്ടാക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2004ല്‍ പെരുമഴക്കാലത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (ജൂറിയുടെ പ്രത്യേക പരാമര്‍ശം) ലഭിച്ചു. 2008ല്‍ മികച്ച ഹാസ്യനടനുള്ള അവാര്‍ഡും ലഭിച്ചു. (ഇന്നത്തെ ചിന്താവിഷയം).

ഹാസ്യനടനായും സ്വഭാവനടനായും മലയാളത്തിന്റെ വെള്ളിത്തിരേയും നിലപാടുകളിലെ കൃത്യതയിലൂടെ കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടായ്മകളെയും ഒരേ പോലെ വിസ്മയിപ്പിച്ച മാമുക്കോയ വ്യക്തിത്വമായിരുന്നു. മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് വണ്ടൂരിലുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.മലയാള സിനിമയിലെ രണ്ട് പ്രമുഖ ഹാസ്യ താരങ്ങളാണ് ഇതോടെ മണ്‍മറയുന്നത്. കൃത്യം ഒരുമാസം മുമ്പാണ് ഇന്നസെന്റ് അന്തരിച്ചത്. 1979 അന്യരുടെ ഭൂമി എന്ന ചലചിത്രത്തിലൂടെയായിരുന്നു രംഗപ്രവേശനം.

 

 

webdesk15: