X

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ബൈക്കോടിച്ചു; അമ്മമാര്‍ക്ക് 30,000 രൂപ വീതം പിഴ

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ഇരുചക്രവാഹനം ഓടിക്കാന്‍ നല്‍കിയ അമ്മമാര്‍ക്ക് പിഴ ശിക്ഷ. 16-കാരനായ മകന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ തലശ്ശേരി ചൊക്ലി കവിയൂര്‍ സ്വദേശിനിക്ക് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 30,000 രൂപയാണ് പിഴ വിധിച്ചത്.

ഏപ്രില്‍ മൂന്നിന് സ്‌കൂള്‍ വിദ്യാര്‍ഥി കവിയൂര്‍-പെരിങ്ങാടി റോഡില്‍ അപകടകരമായ നിലയില്‍ ബൈക്ക് ഓടിച്ചിരുന്നു. ചൊക്ളി സബ് ഇന്‍സ്പെക്ടര്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമ ജീവിച്ചിരിപ്പില്ലെന്നും, ബൈക്ക് ഓടിക്കാന്‍ നല്‍കിയത് അമ്മയാണെന്നും കണ്ടെത്തിയിരുന്നു.

വിദ്യാര്‍ഥിയായ മകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് വടകര മടപ്പള്ളി സ്വദേശിനിക്ക് വടകര മജിസ്‌ട്രേറ്റ് കോടതി 30,200 രൂപ പിഴ ചുമത്തി. കോടതി പിരിയുംവരെ തടവിനും ശിക്ഷിച്ചു. വാഹന രജിസ്‌ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

 

webdesk13: