X
    Categories: Newsworld

ഗ്രീസിലെ കാട്ടുതീ പടരുന്ന വനമേഖലയില്‍ 18 കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തി

ഗ്രീസിലെ കാട്ടുതീ പടരുന്ന വനമേഖലയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ 18 കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തി.വടക്കന്‍ ഗ്രീസിലെ ഉള്‍ഗ്രാമത്തില്‍ നിന്നുമാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദഹങ്ങള്‍ കണ്ടെത്തിയത്.ഡാഡിയ വനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. നാലാം ദിവസവും മേഖലയില്‍ കാട്ടുതീ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല.മൌണ്ട് പര്‍ണിതയിലേക്ക് പടര്‍ന്ന തീ ആതന്‍സിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ അടക്കം പുക നിറയാന്‍ കാരണമായിരിക്കുകയാണ്.

webdesk15: