X

കോണ്‍ഗ്രസിന്റെ അവിശ്വാസത്തെ പിന്തുണച്ച് സിപിഎം അംഗങ്ങള്‍; രാമങ്കരി പഞ്ചായത്തില്‍ പാർട്ടിക്ക് ഭരണം നഷ്ടമായി

ആലപ്പുഴ: സിപിഎമ്മുകാരനായ പ്രസിഡന്റിനെതിരെ രാമങ്കരി പഞ്ചായത്തില്‍ സിപിഎം അംഗങ്ങള്‍ത്തന്നെ കൊണ്ടുവന്ന അവിശ്വാസം പാസായി.കോണ്‍ഗ്രസിനൊപ്പം മൂന്ന് സിപിഎം അംഗങ്ങളും അവിശ്വാസത്തില്‍ ഒപ്പിട്ടു.

25 വര്‍ഷം തുടര്‍ച്ചയായി സിപിഎമ്മാണ് രാമങ്കരി പഞ്ചായത്ത് ഭരിച്ചത്. ഭരണം നഷ്ടമായതോടെ പഞ്ചായത്ത് പ്രസിഡന്റ് സിപിഎം വിട്ടു.സിപിഎമ്മുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് പ്രസിഡന്റായിരുന്ന രാജേന്ദ്രകുമാര്‍ പറഞ്ഞു. സിപിഎം പിന്തുണയോടെയായിരുന്നു പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

22 വോട്ടിനാണു രാജേന്ദ്ര കുമാര്‍ കഴിഞ്ഞ തവണ ജയിച്ചത്. പാര്‍ട്ടി ശക്തികേന്ദ്രമായ ഇവിടെ 250 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം കിട്ടേണ്ടതാണെന്നും പാര്‍ട്ടിയിലെ വിഭാഗീയത കാരണമാണു ഭൂരിപക്ഷം കുറഞ്ഞതെന്നുമാണു രാജേന്ദ്രകുമാര്‍ പറയുന്നത്. സിപിഎം അംഗമായി ജയിച്ചെങ്കിലും പാര്‍ട്ടിയോട് സഹകരിക്കാത്തതിനാലാണ് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രകുമാറിനെതിരായ അവിശ്വാസത്തെ സിപിഎം പിന്തുണച്ചത്.

webdesk13: