X

66 കോടി ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് പൊലീസ്, ഒരാള്‍ പിടിയില്‍

ഇന്ത്യയില്‍ പലഭാഗത്തു നിന്നായി സ്വകാര്യവ്യക്തികളുടേയും സംഘടനുകളുടേയും സ്വകാര്യ ഡേറ്റ ചോര്‍ത്തി വിറ്റ കേസില്‍ ഒരാള്‍ പിടിയിലായെന്ന് ഹൈദരാബാദ് പൊലീസ്. വിനയ് ഭരദ്വാജ് എന്നയാളാണ് പിടിയിലായത്. 24 സംസ്ഥാനങ്ങളില്‍ നിന്നുമായി 66.9കോടിയോളമാളുകളുടെ സ്വകാര്യ വിവരം ഇയാള്‍ ചോര്‍ത്തിയതായാണ് വിവരം.

എഡ്യൂടെക് കമ്പനികള്‍, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, സാമൂഹിക മാധ്യമങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവയാണ് ഇയാള്‍ പ്രധാനമായും ചോര്‍ത്തിയത്.

ഇന്‍സ്പയര്‍ വെബ്‌സ് എന്ന വെബ്‌സൈറ്റ് വഴിയാണ് ഇയാള്‍ ഡേറ്റ ചോര്‍ത്തിയത്. ചോര്‍ത്തിയ ഡേറ്റ വന്‍ തുകയ്ക്ക് മറിച്ചു വിറ്റു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പാന്‍ കാര്‍ഡ് ഉടമസ്ഥര്‍, ഒമ്പതാം ക്ലാസുമുതല്‍ പ്ലസ്ടു പരെയുള്ള വിദ്യാര്‍ഥികള്‍ എന്നിവരെയായിരുന്നു പ്രധാനമായും ഇയാള്‍ ലക്ഷ്യം വെച്ചിരുന്നത്. ഇയാളുടെ കൈയ്യില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും രണ്ട് ലാപ്‌ടോപുകളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ മാര്‍ച്ചില്‍ സമാനമായ കേസില്‍ തെലങ്കാനയില്‍ ഏഴു പേര്‍ അറസ്റ്റിലായിരുന്നു.

webdesk13: