X

ആഫ്രിക്കയില്‍ വന്‍തോതില്‍ പടര്‍ന്ന് മാര്‍ബര്‍ഗ് വൈറസ്

എബോളക്ക് കാരണമാകുന്ന മാര്‍ബര്‍ഗ് വൈറസ് ആഫ്രിക്കയില്‍ വന്‍ തോതില്‍ പടരുകയാണ്. ഗിനിയയിലേക്കും ടാന്‍സാനിയയിലേക്കും പോകുന്ന എല്ലാ യാത്രക്കാരോടും വൈറസ് പിടിപെടാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കാന്‍ യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ വൈറസിന്റെ വ്യാപനം തടയാനും സഹായിക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ 88 ശതമാനം വരെ മരണനിരക്ക് ഉള്ള ഹെമറോജിക് പനിക്ക് കാരണമാകുന്ന വൈറല്‍ രോഗമാണ് മാര്‍ബര്‍ഗ് വൈറസ്. എബോള വൈറസ് ഉള്‍പ്പെടുന്ന ഫിലോവൈറസിന്റെയും ഭാഗമാണ് മാര്‍ബര്‍ഗ് വൈറസ്. ഇക്വറ്റോറിയല്‍ ഗിനിയയിലാണ് മാര്‍ബര്‍ഗ് വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് നിരവധി കേസുകള്‍ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ ഫ്രൂട്ട് വവ്വാലാണ് മാര്‍ബര്‍ഗ് വൈറസിന്റെ വാഹകര്‍. കടുത്ത പനി, രക്തസ്രാവം, കടുത്ത തലവേദന എന്നിവ വൈറല്‍ രോഗത്തിന്റെ ചില ലക്ഷണങ്ങളാണ്. രോഗബാധിതനായ വ്യക്തിയുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ മാര്‍ബാര്‍ഗ് വൈറസ് മറ്റൊരാളിലേക്ക് പകരാം. മാര്‍ബാര്‍ഗ് വൈറസിന് നിലവില്‍ പ്രതിരോധ മാര്‍ഗങ്ങളൊന്നും കണ്ടെത്തിയില്ല.

webdesk13: