X

വാരാണസി കോടതിയുടെ വിധി പാര്‍ലമെന്റ് പാസാക്കിയ 1991ലെ ആരാധനാലയങ്ങൾ (പ്രത്യേക വ്യവസ്ഥകൾ) നിയമ ലംഘനം, അടിയന്തര ചർച്ചക് എടുക്കണമെന്ന്‌ ആവിശ്യപ്പെട്ട് പി വി അബ്ദുൽ വഹാബ് എംപി

ഹരജിക്കാരന് അനുകൂലമായി വാരണാസിയിലെ ഒരു കീഴ്ക്കോടതിയുടെ വിധിയെത്തുടർന്ന് ഗ്യാൻ വാപി മസ്ജിദിൽ ഹർജിക്കാർ കടന്നു കയറിയ സാഹചര്യം ചർച്ച ചെയ്യുന്നതിനായി ശൂന്യ വേളയും, ചോദ്യോത്തര സമയം, എന്നിവയുൾപ്പെടെ ഇന്നത്തെ ലിസ്റ്റുചെയ്ത എല്ലാ ബിസിനസ്സുകളും ഈ സഭ താൽക്കാലികമായി നിർത്തിവച്ചു ഈ അടിയന്തര വിഷയം ചർച്ചക്കെടുക്കണം എന്ന് പി.വി. അബ്ദുൽ വഹാബ് എംപി രാജ്യ സഭ ചെയര്മാന് റൂൾ 267 പ്രകാരം എഴുതിയ അടിയന്തര പ്രമേയത്തിൽ ആവശ്യപ്പെട്ടു.

1991ലെ ആരാധനാലയങ്ങൾ (പ്രത്യേക വ്യവസ്ഥകൾ) നിയമപ്രകാരം, 1947 ഓഗസ്റ്റ് 15-ന് നിലവിലിരുന്ന ക്ഷേത്രമോ പള്ളിയോ ഏതെങ്കിലും പൊതു ആരാധനാലയമോ അന്നത്തെ അതേ മത സ്വഭാവം നിലനിർത്തും – അതിൻ്റെ ചരിത്രം പരിഗണിക്കാതെ – കോടതിക്കോ സർക്കാരിനോ മാറ്റാൻ കഴിയില്ല.

എന്നാൽ ഇപ്പോഴത്തെ വാരാണസി കീഴ്‌ക്കോടതി വിധി പാര്ലമെന്റ് പാസാക്കിയ ‘ആരാധനാലയ നിയമം 1991’ ലംഘിക്കുകയും ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ മുൻ വിധികളും മറികടക്കുകയും ചെയ്യുന്നു.

ഈ നിയമത്തിൻ്റെ പവിത്രത ലംഘിക്കുന്നത് രാജ്യത്തിൻ്റെ സമാധാനത്തെയും സാമുദായിക സൗഹാർദ്ദത്തെയും ബാധിക്കും. അതിലൂടെ ദൂര വ്യാപകമായ പ്രത്യകതങ്ങൾ ഉണ്ടാകാൻ ഇടയാക്കുകയും ചെയ്യും എന്ന് നമ്മൾ ആശങ്ക പെടേണ്ടതുണ്ട്.

വിഷയത്തിന്റെ ഗൗരവം മനസിലാക്കി, ഈ വിഷയം ഇന്ന് അടിയന്തര ചർച്ചക് എടുക്കണം എന്ന് അബ്ദുൽ വഹാബ് എംപി ആവശ്യപെട്ടു

webdesk13: