X

കൂട്ടിനാരുമില്ലാത്തവരോട് കൂട്ടുകൂടി കക്കാട് നൻമ ചാരിറ്റി പ്രവർത്തകർ

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം:സേവന സാന്ത്വന ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന മലപ്പുറം കൂട്ടിലങ്ങാടിയിലെ കക്കാട് നൻമ ചാരിറ്റി പ്രവർത്തകർ പാണ്ടിക്കാട് സെൽവ കെയർ ഹോമിൽ സന്ദർശനം നടത്തി.

കൂട്ടിനാരുമില്ലാതെ സമൂഹത്തിൽ ഒറ്റപ്പെട്ട് പോയവരെ സംരക്ഷിക്കുന്ന കേന്ദ്രമാണ് സെൽവ കെയർ ഹോം.

നന്മയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തി വരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കളിതമാശകളുമായി ഒരു ദിനം അന്തേവാസികളോടൊപ്പം ചിലവഴിച്ചത്.

സെൻ്ററിലെ അറുപതോളം വരുന്ന അന്തേ വാസികൾക്ക് ഒരു ദിവസത്തെ ഭക്ഷണവും നൽകി. സ്ത്രീകളും കുട്ടികളുമടക്കം അൻപതിലേറെ പേർ പങ്കെടുത്ത സന്ദർശന പരിപാടിക്ക് എം.കെ.അലി, വി.പി.നൗഷാദ്, വി. പി.ബഷീർ അലി, പി.കെ.റഫീഖ്, പി.
ലഷീൻ, പിമാനു, പി.കെ.ജാഫർ, പി.എം.യൂസുഫ്, എം.പി.ഫാസിൽ എന്നിവർ നേതൃത്വം നൽകി.

webdesk13: