X

കലോത്സവ വേദിയില്‍ പങ്കെടുക്കണമെന്ന മോഹം വേദനയായി മനസ്സില്‍ ഒതുക്കുകയും പിന്നീട് മക്കളിലൂടെ ആഗ്രഹം സഫലമാക്കുകയും ചെയ്ത് ശശികുമാര്‍

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ മത്സരാർത്ഥിയായി പങ്കെടുക്കണം എന്ന മോഹം വേദനയായി മനസ്സിൽ ഒതുക്കുകയും പിന്നീട് തൻ്റെ മക്കളായ തപൻ,ദർശൻ എന്നിവരിലൂടെയും കാവ്യാ മാധവൻ,അനഘ ,ശ്രീഹരി,നിഖില വിമൽ, ജാനറ്റ് തുടങ്ങി അനേകം ശിഷ്യരെ അവരുടെ നടന വൈഭവത്തെ രാകി മിനുക്കി പൊൻ തിളക്കം നൽകി വേദിയിൽ എത്തിച്ചു അവരിലൂടെ ആഗ്രഹ സഫലീകരണം നടത്തുകയാണ് കാസർകോട് നീലേശ്വരം സ്വദേശിയായ ശശികുമാർ നീലേശ്വരം.മോണോ ആക്ടിനേക്കാൾ നൃത്തത്തിന് ആയിരുന്നു അന്ന് മത്സരത്തിന് കൊണ്ട് പോകാൻ താൽപര്യം എന്നതാണ് തനിക്ക് എന്ന് അവഗണന നേരിട്ടത്.

ഇപ്പൊൾ കാനഡയിൽ ഉള്ള തപൻ രണ്ടു തവണയും കോഴിക്കോട് ഇഞ്ചിനീര് ആയ ദർശൻ നാല് തവണയും സംസ്ഥാന കലോത്സവത്തിൽ ജേതാക്കൾ ആണ്.ആദ്യമായി മകനെ വേദിയിൽ മോണോ ആക്ട് പരിശീലിപ്പിച്ചു സംസ്ഥാന കലോത്സവത്തിൽ എത്തിച്ചു ഒന്നാം സമ്മാനം നേടി എടുക്കുകയും അന്നത്തെ ട്രോഫി ഇന്നും ഓർമ്മയായി സൂക്ഷിക്കുന്നു.

ശശികുമാർ നീലേശ്വരം ഇന്നും കലോത്സവ വേദിക്ക് പിന്നിൽ സജീവമാണ് അദ്ദേഹം.തൻ്റെ ശിഷ്യ സമ്പത്തിലെ രണ്ടാം തലമുറയും അദ്ദേഹത്തിൻ്റെ കൈകളിൽ ഭദ്രമാണ്.നടനായ ശ്രീഹരി യുടെ മകനെയും മോണോ ആക്റ്റ് പരിശീലനം നൽകി സംസ്ഥാന കലോത്സവ വേദിയിൽ എത്തിച്ചു.

മൂന്ന് പതിറ്റാണ്ടായി ചട്ടൻചാൽ എ എസ് സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി സേവനം അനുഷ്ഠിക്കുമ്പോഴും കുട്ടികൾക്ക് അദ്ദേഹം പരിശീലനം നൽകി വരുന്നു.ഇപ്പൊൾ വിരമിച്ച ശേഷം പൂർണ്ണമായും അദ്ദേഹം കലാ രംഗത്തേക്ക്ശ്രദ്ധകൊടുക്കുകയാണ്.

പരിശീലനം നൽകുന്നതിന് പുറമെ തീ മാടൻ എന്ന നാടകം സംവിധാനവും ഒപ്പം അതിൽ അഭിനയിക്കുകയും ചെയ്തു.പരമാവതി ആളുകളിലേക്ക് കല പകർന്നു നൽകുന്നത് ആണ് തനിക്ക് ഏറെ സംതൃപ്തിയും സന്തോഷവും എന്ന് ശശികുമാർ നീലേശ്വരം പറഞ്ഞു.ഭാര്യ ജ്യോതി.

webdesk14: