X

കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റ് സെപ്റ്റംബര്‍ മുതല്‍ നിര്‍ബന്ധം

കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിര്‍ബന്ധം. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാരും മുന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ എ.ഐ ക്യാമറ കണ്ടെത്തും. ഇവര്‍ക്ക് നോട്ടീസ് അയക്കുമെന്നും മന്ത്രി പറഞ്ഞു. നിയമലംഘനത്തിന് നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളില്‍ പിഴ അടക്കേണ്ടി വരും. 90 ദിവസം കഴിഞ്ഞേ കോടതിയെ സമീപിക്കു. 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനും സൗകര്യമുണ്ട്.

 

 

webdesk13: