X

തെങ്ങില്‍ നിന്ന് തെന്നി വീണത് ഗേറ്റിലെ കൂര്‍ത്ത കമ്പിയിലേക്ക്; ഗൃഹനാഥന് ദാരുണാന്ത്യം

മവേലിക്കര: തേങ്ങയിടാന്‍ ഏണി ചാരി തെങ്ങില്‍ കയറവേ തെന്നി വീണ് ഗൃഹനാഥന്‍ മരിച്ചു. തഴക്കര കുന്നം വിഷ്ണു ഭവനില്‍ വിജയകുമാര്‍ (58)ആണ് മരിച്ചത്. ഇന്ന് പകല്‍ 11 മണിക്കാണ് സംഭവം. അയല്‍പക്കത്തെ വീട്ടുകാര്‍ക്ക് തേങ്ങയിട്ടു നല്‍കാന്‍ ഏണി ചാരി തെങ്ങില്‍ കയറിയതാണ്. ഏണി തെന്നി മാറി വീടിന്റെ ഗേറ്റിലേക്ക് വീണ വിജയകുമാറിന്റെ വയറില്‍ ഗേറ്റിന്റെ കൂര്‍ത്ത കമ്പികള്‍ തുളച്ചുകയറി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

 

 

 

 

webdesk11: