X

CAREER CHANDRIKA: നിയമപഠനത്തിന് ‘ക്ലാറ്റും’ ‘ഐലറ്റും’: ഇപ്പോള്‍ അപേക്ഷിക്കാം

മികവുറ്റ സാധ്യതകളിലേക്ക് വാതായനം തുറക്കുന്ന ആകര്‍ഷകമായ പഠനമേഖലയാണ് നിയമം. കോടതി കേസുകളിലെ വ്യവഹാരങ്ങളില്‍ ഇടപെട്ട് പ്രാവീണ്യം തെളിയിക്കാനുള്ള സാധ്യതകളേറെയുണ്ടെങ്കിലും മറ്റു മേഖലകളിലേക്ക് കൂടി അവസരങ്ങളുടെ ചക്രവാളങ്ങള്‍ വികസിച്ചിട്ടുണ്ട്. നിയമബിരുദ യോഗ്യതയുള്ളവര്‍ക്ക് മത്സരപ്പരീക്ഷകളില്‍ മികവ് തെളിയിച്ച് സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടാനവസരമുണ്ട്.

മറ്റു യോഗ്യതകള്‍ക്കനുസൃതമായി കീഴ്‌കോടതികളിലും മേല്‍ക്കോടതികളിലും ജഡ്ജ്, പബ്ലിക് പ്രോസിക്യൂട്ടര്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ തുടങ്ങിയ പദവികളലങ്കരിക്കാം. സേനകളിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ഒരു പ്രധാന സാധ്യതയാണ്. കമ്പനി സെക്രട്ടറി യോഗ്യത കൂടി നേടി കരിയറില്‍ തിളങ്ങുന്ന നിയമ ബിരുദധാരികള്‍ ഏറെയുണ്ടിപ്പോള്‍. സിവില്‍ സര്‍വീസ്, ബിരുദം യോഗ്യതയായുള്ള മറ്റു ജോലികള്‍ എന്നിവയും ആലോചിക്കാവുന്നതാണ്. ഉപരി യോഗ്യതകള്‍ നേടി അധ്യാപനവും തിരഞ്ഞെടുക്കാം.

കോംപ്ലക്‌സ് ലിറ്റിഗേഷന്‍, കോര്‍പ്പറേറ്റ്, ഇന്റര്‍നാഷണല്‍, ടാക്‌സ്, ബൗദ്ധിക സ്വത്തവകാശം, ബ്ലോക്‌ചെയിന്‍, പരിസ്ഥിതി, പബ്ലിക് ലോ, ഹെല്‍ത്ത് കെയര്‍ കംപ്ലെയ്ന്‍സ്, മൈനിങ്, ഡാറ്റാ ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി കംപ്ലയ്‌ന്‌സ്, ഫാമിലി ആന്‍ഡ് ജുവനൈല്‍, ഓള്‍ട്ടര്‍നേറ്റീവ് ഡിസ്പ്യൂട്ട് റസല്യൂഷന്‍, ജി.ഐ.എസ്. & റിമോട്ട് സെന്‍സിങ്, ഏവിയേഷന്‍ & എയര്‍ ട്രാന്‍സ്‌പോര്‍ട്ട്, ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്, മെര്‍ജര്‍ ആന്‍ഡ് അക്ക്വിസിഷന്‍, സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്, മാരിടൈം, എമിഗ്രെഷന്‍, മനുഷ്യവകാശം, ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ്, ടാക്‌സ്, തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്ത് ഉപരിപഠനം നടത്താനാവസരമുണ്ട്. മിക്ക മേഖലയിലും കഴിവ് തെളിയിക്കുന്നവര്‍ക്ക് ആഗോള തലത്തിലടക്കം അവസങ്ങളേറെയുണ്ട്. ലീഗല്‍ ഓഫീസര്‍, ലോ ജേര്‍ണലിസം എന്നീ സാധ്യതകളുമുണ്ട്.

കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്)

കൊച്ചിയിലുള്ള നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (ന്യുവാല്‍സ്) ഉള്‍പ്പെടെയുള്ള രാജ്യത്തെ 22 നിയമ സര്‍വകലാശാലകളിലെ നിയമ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള മത്സരപരീക്ഷയാണ് കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്-2024). പ്ലസ്ടു കഴിഞ്ഞവര്‍ക്കുള്ള പഞ്ചവര്‍ഷ എല്‍എല്‍.ബി പ്രവേശനത്തിന് നവംബര്‍ 3 വരെ രീിീൃെശtuാീളിഹൗ.െമര.ശി എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. വിവിധ സ്ഥാപനങ്ങളിലായി ബിഎ.എല്‍എല്‍.ബി(ഓണേഴ്‌സ്), ബി.എസ്.സി.എല്‍എല്‍.ബി(ഓണേഴ്‌സ്), ബി.ബി.എ.എല്‍.എല്‍. ബി (ഓണേഴ്‌സ്), ബി.കോം.എല്‍എല്‍.ബി (ഓണേഴ്‌സ്), ബി.എസ്.ഡബ്‌ള്യു.എല്‍എല്‍.ബി(ഓണേഴ്‌സ്) എന്നീ കോഴ്‌സുകളുണ്ട്.. ഉയര്‍ന്ന പ്രായപരിധിയില്ല. ഒട്ടുമിക്ക കോഴ്‌സുകള്‍ക്കും പ്ലസ്ടുവിന് ഏത് സ്ട്രീം എടുത്തവര്‍ക്കും പ്രവേശനവസരമുണ്ട് എന്നത് പ്രത്യേകമോര്‍ക്കണം.

45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചവര്‍ക്കും) 2024 ല്‍ +2 പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഡിസംബര്‍ 3 നാണ് പരീക്ഷ നടക്കുന്നത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 120 മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലുള്ള ചോദ്യങ്ങളാണുണ്ടാവുക. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും. ഇംഗ്ലീഷ് ഭാഷ, പൊതുവിജ്ഞാനം & ആനുകാലികം, ലീഗല്‍ റീസണിംഗ്, ലോജിക്കല്‍ റീസണിംഗ്, ക്വാണ്ടിറ്റേറ്റിവ് ടെക്‌നിക് എന്നിവയില്‍നിന്ന് ചോദ്യങ്ങളുണ്ടാവും.

4,000 രൂപയാണ് പരീക്ഷാ ഫീസ് മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പര്‍ കൂടി വേണമെങ്കില്‍ 500 രൂപ അധികമായി ഒടുക്കണം. ‘ക്ലാറ്റ്’-2024 പ്രവേശന പ്രക്രിയയില്‍ പങ്കെടുക്കുന്ന സര്‍വ്വകലാശാലകളുടെ പ്രവേശനം, സംവരണ രീതികള്‍, ലഭ്യമായ കോഴ്‌സുകള്‍, ഫീസ് വിവരം എന്നിവ സംബന്ധിച്ച വിവരങ്ങളറിയാന്‍ conosrtiumofnlus.ac.in ലുള്ള സ്ഥാപനങ്ങളുടെ വെബ്‌സെറ്റുകള്‍ പരിശോധിക്കാം മാതൃകാ ചോദ്യങ്ങള്‍, മറ്റു പഠന സഹായികള്‍ എന്നിവ വെബ്‌സൈറ്റിലുണ്ടാവും. എല്‍.എല്‍.ബി യോഗ്യതയുള്ളവര്‍ക്ക് ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനും ഇപ്പോള്‍ അവസരമുണ്ട്.

ആള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (ഐലറ്റ്)

ഡല്‍ഹി നാഷണല്‍ നിയമ സര്‍വകലാശാലയിലെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് മാനദണ്ഡമായ ഓള്‍ ഇന്ത്യാ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (‘ഐലറ്റ്’ 2024) ന് ഇപ്പോള്‍ അപേക്ഷിക്കാം. 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചവര്‍ക്കും 2024 ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അഞ്ച് വര്‍ഷം ദൈര്‍ഘ്യമുള്ള ബി.എ.എല്‍എല്‍ബി (ഓണേഴ്‌സ്) പ്രോഗ്രാമിന് അപേക്ഷിക്കാം.എല്‍.എല്‍.ബി യോഗ്യതയുള്ളവര്‍ക്ക് എല്‍.എല്‍.എം പ്രവേശനത്തിനും എല്‍.എല്‍.എം യോഗ്യതയുള്ളവര്‍ക്ക് നിയമത്തിലും ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര യോഗ്യതകളുള്ളവര്‍ക്ക് സോഷ്യല്‍ സയന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ക്രിമിനോളജി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ് എന്നിവയില്‍ പി.എച്ച്ഡിക്ക് അപേക്ഷിക്കാനും അവസരമുണ്ട്.

 

 

webdesk11: