X

സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; 5 മരണം

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്ക്. ഞായറാഴ്ചപുലര്‍ച്ചെ 12.30ഓടെയായിരുന്നു ആക്രമണമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പല അപ്പാര്‍ട്ട്‌മെന്റുകളും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.

തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ചെയ്തു. അതേസമയം, ആക്രമണം സംബന്ധിച്ച് ഇസ്രായേലിന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല. ഡമാസ്‌കസില്‍ ഇത് ആദ്യമായല്ല ഇസ്രായേലിന്റെ വ്യോമാക്രമണം ഉണ്ടാവുന്നത്.

 

webdesk14: