X

സ്‌കൂളില്‍ ഒന്നാമതായിട്ടും മുസ്!ലിമായതിന്റെ പേരില്‍ ആദരിക്കല്‍ ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തിയെന്ന് വിദ്യാര്‍ഥിനിയുടെ പിതാവ്‌

ഗുജറാത്തിലെ സ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം സ്ഥാനത്തെത്തിയ മുസ്‌ലിം പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ അനുമോദിച്ചില്ലെന്ന് പരാതി. ഗുജറാത്തിലെ ഖേദ സ്‌കൂളിലെ ഒന്നാം സ്ഥാനക്കാരി അര്‍നാസ് ബാനുവിനെയാണ് മുസ്‌ലിം ആയതിന്റെ പേകില്‍ സ്‌കൂള്‍ അധികൃതര്‍ ചടങ്ങുകളില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.

‘ഞങ്ങള്‍ മുസ്‌ലിംകളായതിനാലും ഇത് ഗുജറാത്തിലായതിനാലുമാണ് അര്‍നാസിനെ ആദരിക്കാത്തത്’ , എന്ന് അര്‍നാസിന്റെ പിതാവ് സന്‍വര്‍ ഖാന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്നാം സ്ഥാനക്കാരിയായ അര്‍നാസ് ബാനുവിന് പകരം രണ്ടാം സ്ഥാനക്കാരിയെയാണ് മെഹ്‌സാന ജില്ലയിലെ കെ.ടി പട്ടേല്‍ സ്മൃതി വിദ്യാലത്തിലെ അധികൃതര്‍ അനുമോദിച്ചതെന്നാണ് പരാതി.

 

webdesk14: