kerala

കൈയ്യില്‍ കര്‍പ്പൂരം കത്തിച്ചും മുട്ടിലിഴഞ്ഞും സമരം ശക്തമാക്കി വനിതാ സി പി ഒ ഉദ്യോഗാര്‍ഥികള്‍

By webdesk18

April 08, 2025

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ശക്തമാക്കി വനിതാ സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സി പി ഒ ഉദ്യോഗാര്‍ഥികള്‍. നിരാഹാര സമരം ഏഴാം ദിവസം പിന്നിടുമ്പോള്‍ കൈയ്യില്‍ കര്‍പ്പൂരം കത്തിച്ചുകൊണ്ടായിരുന്നു ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം.

റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രതിഷേധം കടുപ്പിക്കുന്നത്. നേരത്തെ സെക്രട്ടറിയേറ്റിനു മുന്നില്‍ മുട്ടിലിഴഞ്ഞ് നടത്തിയ സമരത്തിനിടയിലും ചിലര്‍ തലകറങ്ങി വീണിരുന്നു

19നാണ് വനിതാ സി പി ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. പരമാവധി നിയമനം നടത്തുക, നിയമനം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത്. പല ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന രാപ്പകല്‍ സമരം 12 ദിവസം പിന്നിട്ടു. നിലവില്‍ 964 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ 235 നിയമനം മാത്രമാണ് ആകെ നടപ്പിലാക്കിയിട്ടുള്ളത്.