X

പുതുമുഖങ്ങളുടെ സന്തോഷ് ട്രോഫി; കേരളാ ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 13 പുതുമുഖങ്ങളങ്ങിയ ടീമിനെ രാഹുല്‍ വി രാജാണ് നയിക്കുക. സതീവന്‍ ബാലനാണ് പരിശീലകന്‍. സീസണ്‍ എസ് ആണ് വൈസ് ക്യാപ്റ്റന്‍.

ജനുവരി 18 മുതല്‍ ബംഗളൂരുവിവാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. ജനുവരി 18ന് ആന്ധ്രയ്‌ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. കേരളത്തിന്റെ ഗ്രൂപ്പില്‍ ആന്ധ്രാപ്രദേശ്, അന്തമാന്‍ നികോബാര്‍, തമിഴ്‌നാട് എന്നീ ടീമുകളാനുള്ളത്.

കേരളാ ടീം

മുന്‍നിര താരങ്ങള്‍: സജിത് പൗലോസ്, അനുരാഗ്, അഫ്ദല്‍.

മധ്യനിര താരങ്ങള്‍: ജിതിന്‍, ഷംനാസ്, മുഹമ്മദ് പാറക്കോട്ടില്‍, ജിതിന്‍.ജി, രാഹുല്‍, സീസന്‍, ശ്രീകുട്ടന്‍.

പ്രതിരോധ താരങ്ങള്‍: വിബിന്‍ തോമസ്, രാഹുല്‍ വി രാജ്(ക്യാപ്റ്റന്‍), ശ്രീരാഗ്, ജിയാദ് ഹസ്സന്‍, ലിജോ, മുഹമ്മദ് ഷെരീഫ്, ജസ്റ്റിന്‍ ജോര്‍ജ്.

ഗോളിമാര്‍: മിഥുന്‍, അഖില്‍ സോമന്‍, ഹജ്മല്‍.

chandrika: