X
    Categories: Newsworld

ഭൗതികശാസ്ത്രത്തിനുളള നൊബേല്‍ മൂന്നുപേര്‍ പങ്കിട്ടു; പുരസ്‌കാരം തമോഗര്‍ത്തത്തെ കുറിച്ചുളള പഠനത്തിന്

സ്റ്റോക്ഹോം: ഭൗതികശാസ്ത്രത്തിനുള്ള 2020ലെ നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. ബ്രിട്ടീഷ് ഗവേഷകനായ റോജര്‍ പെന്റോസ്, അമേരിക്കന്‍ ഗവേഷകരായ റെയിന്‍ഹാര്‍ഡ് ജെന്‍സെല്‍, ആന്‍ഡ്രിയ ഗെസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. തമോഗര്‍ത്തത്തെ കുറിച്ചുളള വിവിധ പഠനങ്ങളാണ് ഇവരെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

ആപേക്ഷികതാ സിദ്ധാന്തവും തമോഗര്‍ത്തങ്ങളുടെ രൂപപ്പെടലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കണ്ടെത്തലാണ് ബ്രിട്ടണിലെ ഒക്സ്ഫഡ് സര്‍വകലാശാലയിലെ റോജര്‍ പെന്‍ റോസിന് അവാര്‍ഡ് നേടിക്കൊടുത്തത്.

ഗാലക്‌സിയുടെ കേന്ദ്രഭാഗത്തെ സൂപ്പര്‍ മാസീവ് കോംപാക്ട് തമോഗര്‍ത്തത്തെ കണ്ടെത്തിയതിനാണ് റെയിന്‍ഹാഡ് ജെന്‍സെലിനും ആന്‍ഡ്രിയ ഘേസിനും പുരസ്‌കാരം ലഭിച്ചത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകരാണ് ഇരുവരും.

റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് സെക്രട്ടറി ജനറല്‍ ഗോറന്‍ കെ. ഹാന്‍സണ്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സ്വര്‍ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും (8.2 കോടി രൂപ) ആണ് പുരസ്‌കാരം.

ഇന്നലെ ഹാര്‍വി ജെ ആള്‍ട്ടര്‍, മൈക്കള്‍ ഹൗട്ടണ്‍, ചാള്‍സ് എം റൈസ് എന്നിവര്‍ വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം പങ്കിട്ടു. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടുപിടിത്ത

chandrika: