Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹിയിലെ വായുമലിനീകരണം; പരിഹരിക്കാന്‍ കോടതിയുടെ കൈയില്‍ മാന്ത്രികവടിയൊന്നുമില്ല; സുപ്രിംകോടതി

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് പരാമര്‍ശം.

Published

on

ഡല്‍ഹിയിലെ രൂക്ഷമായ വായുമലിനീകരണത്തില്‍ പ്രതികരണവുമായി സുപ്രിംകോടതി. ഡല്‍ഹി വായുമലിനീകരണം പരിഹരിക്കാന്‍ കോടതിയുടെ കൈയില്‍ മാന്ത്രികവടിയൊന്നുമില്ലെന്ന് സുപ്രിംകോടതി വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് പരാമര്‍ശം.

‘ഞങ്ങളും ഡല്‍ഹിയിലെ താമസക്കാരാണ്. ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പക്ഷേ ഈ പ്രശ്‌നത്തിന് ആരും കാരണക്കാരല്ലെന്ന് നമ്മള്‍ അംഗീകരിക്കണം’ ബെഞ്ച് പറഞ്ഞു. ഡല്‍ഹി വായു മലിനീകരണ വിഷയത്തില്‍ കോടതി നിയമിച്ച അഭിഭാഷകയായ അപരാജിത സിങ് സമര്‍പ്പിച്ച ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം പരിഗണിക്കുമ്പോഴായിരുന്നു ബെഞ്ചിന്റെ പരാമര്‍ശം.

‘ഒരു ജുഡീഷ്യല്‍ ഫോറത്തിന് എന്ത് മാന്ത്രിക വടിയാണ് പ്രയോഗിക്കാനാവുക? ഡല്‍ഹിക്ക് ഈ വായുമലിനീകരണം അപകടകരമാണെന്ന് ഞങ്ങള്‍ക്കറിയാം… ഉടനടി ശുദ്ധവായു ലഭിക്കാന്‍ കഴിയുന്ന എന്ത് പരിഹാരമാണ് നിര്‍ദേശിക്കാനാവുക?’ കോടതി ചോദിച്ചു.

ശൈത്യകാലത്ത് മാത്രം രൂക്ഷമായ മലിനീകരണം ഉണ്ടാകുന്നുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ദീപാവലി സീസണില്‍ അതൊരു ആചാരപരമായ രീതിയുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ശൈത്യകാലം കഴിഞ്ഞാല്‍ അത് അപ്രത്യക്ഷമാകും. എന്തായാലും നമുക്ക് പതിവായി നിരീക്ഷണം നടത്താം’ ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കി.

ഡല്‍ഹിയിലെ മലിനീകരണ പ്രശ്‌നം ആരോഗ്യ അടിയന്തരാവസ്ഥയാണെന്ന് മുതിര്‍ന്ന അഭിഭാഷക അപരാജിത സിങ് പറഞ്ഞതിന് പിന്നാലെയാണ് ബെഞ്ചിന്റെ പ്രതികരണം. പരിഹാരങ്ങള്‍ കടലാസില്‍ ഒതുങ്ങുകയാണെന്നും അടിസ്ഥാനപരമായി ഒന്നും നടക്കുന്നില്ലെന്നും അപരാജിത സുപ്രിംകോടതിയെ അറിയിച്ചു.

Continue Reading

kerala

ലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്‍

മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലേബര്‍ കോഡ് ഡീലും നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: പിഎം ശ്രീ പോലെ ലേബര്‍ കോഡും എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലേബര്‍ കോഡ് ഡീലും നടന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭ മാറ്റിവച്ച പിഎം ശ്രീയിലാണ് ഒപ്പിട്ടത്. മുഖ്യമന്ത്രി ബിജെപിയെ പേടിച്ചാണ് ഭരിക്കുന്നത്. ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. അതുതന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മരുന്ന് എന്നും സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീല്‍ ഉണ്ട്, അതിനെ കാര്‍ക്കശ്യം നിറഞ്ഞ മതേതര നിലപാട് കൊണ്ട് മറികടക്കും. യുഡിഎഫ് എങ്ങനെയെങ്കിലും ജയിക്കണമെന്നാണ് നിഷ്പക്ഷരായ ജനങ്ങള്‍ പോലും ആഗ്രഹിക്കുന്നത്.- വി.ഡി സതീശന്‍ പറഞ്ഞു.

Continue Reading

News

ഹോങ്കോങ്ങിലെ ഫ്‌ലാറ്റുകളിലെ തീപിടിത്തം; മരണം 55 ആയി

. തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

Published

on

ഹോങ്കോങ്ങിലെ തായ്‌പോയിലെ ഫ്‌ലാറ്റുകളിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. 279ലേറെ പേരെ കാണാനില്ല. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതര്‍ പറയുന്നു. തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. എട്ട് കെട്ടിടങ്ങളുള്ള വാങ് ഫുക് കോര്‍ട്ട് ഹൗസിങ് കോംപ്ലക്‌സിലെ 32 നില കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചത്. ഇത് പിന്നീട് മറ്റ് ബ്ലോക്കുകളിലേക്ക് പടരുകയായിരുന്നു.

ഇന്നലെ വൈകിട്ട് 6.20 ഓടെ ഉണ്ടായ തീപിടിത്തം 24 മണിക്കൂര്‍ പിന്നിട്ടിട്ടും പൂര്‍ണമായും നിയന്ത്രണവിധേയമാക്കാനായിട്ടില്ല. ഇപ്പോഴും പല അപ്പാര്‍ട്ട്‌മെന്റുകളിലും തീ കത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തീപിടിക്കുന്ന ചില വസ്തുക്കള്‍ അറ്റകുറ്റപ്പണിക്കിടെ ഇവര്‍ ഉപേക്ഷിച്ചുപോവുകയും ഇത് തീ നിയന്ത്രണാതീതമായി വേഗത്തില്‍ പടരാന്‍ കാരണമായെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കെട്ടിടത്തിന്റെ, മുള കൊണ്ടുള്ള മേല്‍ത്തട്ടിലാണ് ആദ്യം തീപിടിച്ചത്. തീപിടിത്തെ തുടര്‍ന്ന് നഗരമാകെ പുകയില്‍ മുങ്ങിയിരിക്കുകയാണ്.

തീപിടിത്തത്തില്‍ പരിക്കേറ്റ 56 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഇവരില്‍ 16 പേര്‍ അതീവ ?ഗുരുതരാവസ്ഥയിലും 24 പേര്‍ ?ഗുരുതരാവസ്ഥയിലാണെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. അതേസമയം, കാണാതായാവരില്‍ ചിലരുമായി പിന്നീട് ബന്ധം സ്ഥാപിച്ചതായി അഗ്‌നിശമന സേനാംഗങ്ങള്‍ പറഞ്ഞു.

900ലധികം ആളുകള്‍ താത്കാലിക ഷെല്‍ട്ടറുകളില്‍ അഭയം തേടിയിട്ടുണ്ട്. എട്ട് കെട്ടിടങ്ങളിലായി ആകെ 2,000 അപ്പാര്‍ട്ടുമെന്റുകളുള്ള ഹൗസിങ് എസ്‌റ്റേറ്റില്‍ ഏകദേശം 4800 പേര്‍ താമസിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ളതും ഉയരം കൂടിയതുമായ റെസിഡന്‍ഷ്യല്‍ ബ്ലോക്കുകളില്‍ ചിലത് നഗരത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending