X

രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ബന്ദ്: പിന്തുണയുമായി 21 പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ രാംലീല മൊതാനിയില്‍ നടത്തുന്ന ഭാരത് ബന്ദിന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും പിന്തുണ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുന്ന പ്രതിഷേധപ്രകടനം നടക്കുന്നത്.

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയിയുടെ സ്മൃതിമന്ദിരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് രാഹുല്‍ഗാന്ധി പ്രതിഷേധ മാര്‍ച്ച് തുടങ്ങിയത്. സോണിയ ഗാന്ധിയും മന്‍മോഹന്‍ സിംഗും ഉള്‍പ്പെടെ സമരവേദിയിലെത്തി. സഹകരിക്കാനില്ലെന്ന് പറഞ്ഞ ആം ആത്മി പാര്‍ട്ടി സഞ്ജയ് സിംഗിനെ പാര്‍ട്ടി പ്രതിനിധിയായി അയച്ചിട്ടുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, അഹമദ് പട്ടേല്‍, എന്‍.സി.പി നേതാവ് ശരത് പവാര്‍, കേരളത്തില്‍ നിന്നും എം.പി എം.കെ പ്രേമ ചന്ദ്രന്‍ തുടങ്ങി നിരവധി നേതാക്കളാണ് ധര്‍ണയില്‍ പങ്കെടുക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ സമരത്തിന് പിന്തുണയുമായി ഇരുപതിലേറെ എന്‍.ഡി.എ ഇതരകക്ഷികളാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷവും എന്‍.ഡി.എ ഇതര കക്ഷികളും അണിനിരന്നതോടെ രാജ്യവ്യാപക പ്രതിഷേധത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്.

chandrika: