X

പാകിസ്താനില്‍ പാസഞ്ചര്‍ ട്രെയിനിന്റെ പത്ത് കോച്ചുകള്‍ പാളം തെറ്റി 30 മരണം

പാകിസ്താനില്‍ വന്‍ ട്രെയിന്‍ അപകടം. പാസഞ്ചര്‍ ട്രെയിനിന്റെ പത്ത് ബോഗികള്‍ പാളം തെറ്റി 30 പേര്‍ മരിച്ചു. റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്നു ഹസാര എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ഷഹ്‌സാദ്പൂരിനും നവാബ്ഷായ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന സഹാറ റെയില്‍വേ സ്‌റ്റേഷന് സമീപമാണ് അപകടമുണ്ടായതെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

കറാച്ചിയില്‍ നിന്ന് പാകിസ്താനിലെ പഞ്ചാബിലേക്ക് പോകുകയായിരുന്ന തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ നവാബ്ഷായിലെ പീപ്പിള്‍സ് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് സമീപത്തെ ആശുപത്രികളില്‍ എമര്‍ജന്‍സി പ്രോട്ടോക്കോള്‍ നടപ്പാക്കിയതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പാളം തെറ്റിയതിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

webdesk13: