X
    Categories: gulfNews

ബാഫഖി തങ്ങളുടെ മകന്‍ ഉമ്മര്‍ ബാഫഖി തങ്ങള്‍ നിര്യാതനായി

അഷ്റഫ് വേങ്ങാട്ട്

റിയാദ് : ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്  മുന്‍ അധ്യക്ഷന്‍ സയ്യിദ് അബ്ദുല്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ (68 ) ജിദ്ദയില്‍ നിര്യാതനായി . കുറച്ച് നാളായി രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തങ്ങള്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത് . വര്‍ഷങ്ങളായി ജിദ്ദയില്‍ ബിസ്നസ് നടത്തിവരികയായിരുന്നു .

ഏറെക്കാലമായി കുടുംബസമേതം ജിദ്ദയില്‍ തന്നെയാണ് താമസം. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഭാര്യ സഹോദരനാണ്. പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങളുടെയും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെയും അമ്മാവനുമാണ്

സഊദി പൗരയായ റൗദ അലവിയാണ് ഭാര്യ. സരീജ് , ആഫ്രഹ് , അബ്രാര്‍ , അഷ്റാഫ് എന്നിവരാണ് മക്കള്‍. ഖബറടക്കം കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ജിദ്ദയില്‍ നടക്കുമെന്ന് കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ടും ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്രയും അറിയിച്ചു . നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനും മറ്റു കാര്യങ്ങള്‍ക്കും കുടുംബങ്ങള്‍ക്കൊപ്പം ജിദ്ദ കെ.എം.സി.സി. വെല്‍ഫയര്‍ വിംഗും രംഗത്തുണ്ട്.

web desk 3: