X

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 6 സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു; ഇടതിന് നഷ്ടം 6 സീറ്റുകള്‍

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 5 സീറ്റുകള്‍ ഇടത് മുന്നണിയില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. മൊത്തം 28 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 6 സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫിന് ഇതോടെ 11 സീറ്റായി. 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും ഒരു ബ്ലോക്ക് ഡിവിഷനിലേക്കുമാണ് രണ്ട് നഗരസഭ ഡിവിഷനിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. എല്‍ഡിഎഫിന് 6 സീറ്റുകള്‍ നഷ്ടമായപ്പോള്‍ ഒരെണ്ണം മാത്രമാണ് പിടിച്ചെടുത്തത്.

യുഡിഎഫ് വിജയിച്ച വാര്‍ഡുകള്‍

പാലക്കാട് തൃത്താല വികെ കടവ്
ആനക്കര മലമക്കാവ് വാര്‍ഡ്
തിരുന്നാവായ പതിനൊന്നാം വാര്‍ഡ്
എരുമേലി അഞ്ചാം വാര്‍ഡ്
ബത്തേരി നഗരസഭ പതിനേഴാം ഡിവിഷന്‍
മലപ്പുറം എആര്‍ നഗറില്‍ ഏഴാം വാര്‍ഡ്
മലപ്പുറം ചക്കിട്ടാമല പന്ത്രണ്ടാം വാര്‍ഡ്
ഊരകം അഞ്ചാം വാര്‍ഡ്
കോട്ടയം കടപ്ലാമറ്റം പന്ത്രണ്ടാം വാര്‍ഡ്
കൊല്ലം കോര്‍പറേഷന്‍ മൂന്നാം ഡിവിഷന്‍

 

യു.ഡി.എഫ് പിടിച്ചെടുത്ത വാര്‍ഡുകള്‍

 

മലപ്പുറം തിരുന്നാവായ പഞ്ചായത്തില്‍ 35 വര്‍ഷത്തെ LDF കുത്തക തകര്‍ത്ത് UDF പതിനൊന്നാം വാര്‍ഡ് പിടിച്ചെടുത്തു

എരുമേലി പഞ്ചായത്ത് ഒഴക്കനാട് അഞ്ചാം വാര്‍ഡ്

ബത്തേരി നഗര സഭയില്‍ പാളാക്കര പതിനേഴാം ഡിവിഷന്‍

കൊല്ലം കോര്‍പ്പറേഷന്‍ മൂന്നാം ഡിവിഷന്‍

കോട്ടയം കടപ്ലാമറ്റം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ്

തൃത്താല-വികെ കടവ്  വാര്‍ഡ്

 

എല്‍ഡിഎഫ്

ആലത്തൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍
വെള്ളിനെഴി ഒന്നാം വാര്‍ഡ് കാന്തല്ലൂര്‍
ശ്രീകണ്ഠപുരം നഗരസഭ 23 വാര്‍ഡ്
പേരാവൂര്‍ ഒന്നാം വാര്‍ഡ്
മയ്യില്‍ എട്ടാം വാര്‍ഡ്
തൃശൂര്‍ കടങ്ങോട് പതിനാലാം വാര്‍ഡ്
കോട്ടയം പാരത്തോട് ഇടക്കുന്നന്‍ വാര്‍ഡ്
തൃശൂര്‍ തളിക്കുളം ബ്ലോക്ക് ഡിവിഷന്‍
കടമ്പഴിപ്പുറം ഏഴാം വാര്‍ഡ്
എറണാകുളം കോതമംഗലം പോത്താനിക്കാട്
ആലപ്പുഴ എടക്കുളം വാര്‍ഡ്
തിരുവനന്തപുരം കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് വാര്‍ഡ്

ബിജെപി

പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ ഏഴാം വാര്‍ഡ്
ആലപ്പുഴ തണ്ണീര്‍മുക്കം വാര്‍ഡ്

മൂന്ന് സ്വതന്ത്രരും വിജയിച്ചു.

 

Chandrika Web: