X

ഗുളിക കഴിക്കാന്‍ വെളളമില്ല; ഇരിക്കാന്‍ കസേരയില്ല, ബീച്ച് ആശുപത്രിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

കോഴിക്കോട്: തലകറക്കം അനുഭവപ്പെട്ട് ഏതു നിമിഷവും വീണു പോയേക്കാം എന്ന അവസ്ഥയില്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പോലും ഇരിക്കാന്‍ കസേരയോ മരുന്ന് കഴിക്കുന്നതിന് വെള്ളമോ നല്‍കാന്‍ ബീച്ച് ആശുപത്രിയില്‍ സംവിധാനമില്ലെന്ന അഭിഭാഷകയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് നോട്ടീസയച്ചു.

കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറും ബീച്ച് ഗവ.ആശുപത്രി സൂപ്രണ്ടും 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. മാര്‍ച്ച് 30ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. താമരശേരി സ്വദേശിനി അഡ്വ.പി.പി.ബില്‍കീസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഫെബ്രുവരി 22 ന് ജില്ലാ കോടതിയില്‍ വിചാരണക്കെത്തിയ സഹപ്രവര്‍ത്തകനായ അഭിഭാഷകന് തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരാതിക്കാരി ബീച്ച് ആശുപത്രിയിലെത്തിയത്.

തലകറക്കത്തിന് ഗുളിക കഴിക്കാനും ഐ.വി ഫ്ളുയിഡ് നല്‍കാനും ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഗുളിക കഴിക്കാന്‍ വെളളം ഉണ്ടായിരുന്നില്ല. ഒടുവില്‍ സെക്യൂരിറ്റി ജീവനക്കാരനില്‍ നിന്നും വെള്ളം കിട്ടിയപ്പോള്‍ കുടിക്കാന്‍ ഗ്ലാസില്ല. ഇരിക്കാന്‍ കസേരയുമില്ല.

webdesk11: