X
    Categories: CultureNewsViews

വോട്ടിങ് മെഷീന്‍ സുരക്ഷിതമെന്ന് അവകാശപ്പെടുന്നവര്‍ ഉത്തരം പറയേണ്ട മൂന്ന് ചോദ്യങ്ങള്‍

സിയാഉദ്ദീന്‍ ഫൈസി

വോട്ടിംഗ് മെഷീൻ സുരക്ഷിതമാണെങ്കിൽ ഉത്തരം കിട്ടേണ്ട മൂന്ന് ചോദ്യങ്ങളുണ്ട്. 
1- എല്ലാ സാങ്കേതിക തകരാറിലും താമര മാത്രം തെളിയുന്നത് എന്ത് കൊണ്ട്? എല്ലാ വോട്ടും കൈപ്പത്തിക്ക് പോകുന്ന തകരാർ ഒരിക്കലും എന്ത് കൊണ്ട് ഉണ്ടാകുന്നില്ല?
2- വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് ബി.ജെ.പിക്ക് മാത്രം പരാതിയില്ലാത്തതെന്ത് കൊണ്ട്? പേപ്പർ ബാലറ്റ് തിരികെ കൊണ്ടുവരണമെന്ന ആവശ്യത്തോട് ബി.ജെ.പി മാത്രം എന്ത് കൊണ്ട് യോജിക്കുന്നില്ല?
3- അമേരിക്കയും ജർമനിയും ജപ്പാനും പോലെ സാങ്കേതികത്തികവും പുരോഗമനവുമുള്ള വികസിത രാജ്യങ്ങളൊന്നും എന്ത് കൊണ്ട് വോട്ടിംഗ് മെഷീൻ ഉപയോഗിക്കുന്നില്ല?

വോട്ടിംഗ് മെഷീൻ ബുദ്ധിയും വിവേചന ശേഷിയുമുള്ള വസ്തുവല്ല. അതിൽ സെറ്റ് ചെയ്ത ജോലി അത് കൃത്യമായി ചെയ്യുന്നു. അപ്പോൾ വോട്ടിംഗ് മെഷീനിന് തകരാറില്ല. ആ അർഥത്തിനാകും ‘വോട്ടിംഗ് മെഷീനിന് തകരാറില്ല’ എന്ന് ഇടക്കിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് !! ഇന്നലെ ഒരു വി.വി.പാറ്റ് മെഷീനിൽ പാമ്പ് കയറിയതിന്റെ സൂചന ഉള്ളിൽ വിഷജന്തുക്കൾ ഉണ്ടെന്ന് തന്നെയാണ്!!!

ചന്ദ്രിക വെബ് ഡെസ്‌ക്‌: