X

വയനാട്ടില്‍ 30 കിലോ സ്വര്‍ണം പിടികൂടി; ആറു പേര്‍ കസ്റ്റഡിയില്‍

മാനന്തവാടി: തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് 30 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പടികൂടിയത്.ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഏകദേശം 10 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണിത്.ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന കല്ലട ബസ്സിലെ യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ താമസ്സിച്ചുവരുന്ന രാജസ്ഥാന്‍ സ്വദേശികളുമായ സങ്കേഷ് ബി,അഭയ് എം,ചമ്പാരം,മദന്‍ ലാല്‍,വിക്രം,കമലേഷ് എന്നീ ആറു പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.4 ബാഗുകളിലായി ബസ്സിന്റെ പുറകിലെ സീറ്റിനടിയിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്.കോഴിക്കോടുള്ള പ്രമുഖ ജ്വല്ലിറിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് സൂചന.തുടര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇവരെ സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

വയനാട് എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എ.ജെ ഷാജി,പ്രിവന്റീവ് ഓഫീസര്‍മായ സി.പി വിജയന്‍.എം.കെ ഗോപി,കെ.ജെ സന്തോഷ്,കെ.എം സൈമണ്‍,കെ.രമേഷ് ,സി.ഇ.ഒമാരായ എ.ടി.കെരാമചന്ദ്രന്‍,മിഥുന്‍ കെ,അജോഷ് വിജയന്‍,സുധീഷ് കെ.കെ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്.ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം.

chandrika: