X

കാസര്‍കോട് കീഴൂരില്‍ തോണി മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യതൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: കീഴൂര്‍ അഴിമുഖത്തിടുത്ത് തിരമാലയില്‍പെട്ട് വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി.

കാസര്‍കോട് കസബ സ്വദേശി സന്ദീപ്, അജാനൂര്‍ സ്വദേശി കാര്‍ത്തിക് , രതീഷ് എന്നിവരുടെ മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെ കോട്ടിക്കുളം കോടി കടപ്പുറത്ത് കണ്ടെത്തിയത്.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. കാസര്‍കോട് കസബ കടപ്പുറത്ത് നിന്നും മീന്‍ പിടിക്കാനായി പുറപ്പെട്ട തോണി കീഴൂര്‍ മുഖത്തിനടുത്ത് മറിയുകയായിരുന്നു.

തോണിയിലുണ്ടായിരുന്ന രവി, ഷിബിന്‍, മണിക്കണ്ഠന്‍, ശശി എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

 

 

web desk 3: