X

പ്രമുഖന്റെ മകളുടെ 50 കോടി; അന്വേഷിക്കണമെന്ന് ബല്‍റാം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പഴയ അഭിമുഖമാണ് ബല്‍റാം ഓര്‍മിപ്പിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു പ്രമുഖന്റെ മകളോട് ഒരു ടിവി ഇന്റര്‍വ്യൂവില്‍ ചോദ്യം ചോദിക്കുന്നുണ്ട്, താങ്കള്‍ക്ക് 100 കോടിയില്‍പ്പരം രൂപയുടെ സ്വത്തുണ്ടെന്ന് ആക്ഷേപമുണ്ടല്ലോ എന്ന്. പ്രമുഖ മകള്‍ പറയുന്ന മറുപടി ഏയ് അത്രയ്‌ക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്. ശ്രദ്ധിക്കുക, അതിന്റെ പത്തിലൊന്ന് പോലുമില്ലെന്നോ നൂറിലൊന്ന് പോലുമില്ലെന്നോ അല്ല മറുപടി എന്ന്!

മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാന്‍ സിപിഎം തയ്യാറാവുമോ?

webdesk11: