X

പ്രതിഷേധങ്ങള്‍ വകവെക്കാതെ ഉത്തരവിറക്കി; വെള്ളക്കരത്തിന് 50 മുതല്‍ 550 വരെ വര്‍ധനവ്

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ വകവെക്കാതെ വെള്ളക്കരം വര്‍ധിപ്പിച്ച് താരിഫ് പുറത്തിറക്കി. ഓരോ കുടുംബത്തിനും വിവിധ സ്ലാബുകള്‍ അനുസരിച്ച് 50 രുപ മുതല്‍ 550 പ്രതിമാസം അധികം വരെ വര്‍ധിക്കുമെന്നാണ് താരിഫ് വ്യക്തമാക്കുന്നത്.

മിനിമം നിരക്ക് 22 രൂപ അഞ്ച് പൈസ എന്നത് നിലവില്‍ 72 രൂപ അഞ്ച് പൈസയായിട്ടാണ് വര്‍ധിച്ചത്. മിനിമം നിരക്കില്‍ 50 രൂപയുടെ വര്‍ധനവാണ് ഒരു മാസം ഉണ്ടാകുക. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാസം പതിനയ്യായിരം ലിറ്റര്‍ വരെ സൗജന്യമായി നല്‍കും. ഫെബ്രുവരി മൂന്നുമുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്

ഒരു കുടുംബം പതിനയ്യായിരം മുതല്‍ 20,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നുവെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ശരാശരി കണക്ക്. അത്തരം സ്ലാബില്‍ പെട്ടവര്‍ക്ക് പ്രതിമാസം 153 രൂപയുടെ വര്‍ധനവാണ് ഉണ്ടാകുക. രണ്ടുമാസം കൂടുമ്പോഴാണ് വെള്ളക്കരം അടയ്‌ക്കേണ്ടത്. അപ്പോള്‍ മിനിമം നിരക്ക് വര്‍ധന നൂറ് രൂപയായി ഉയരും.

5000 ലീറ്റര്‍ വരെ മിനിമം ചാര്‍ജ് 72.05 രൂപ. അതു കഴിഞ്ഞുള്ള ഉപയോഗത്തിന് ഓരോ ആയിരം ലീറ്ററിനും 14.41രൂപ അധികം നല്‍കണം

webdesk13: