X

64 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തില്‍ ഒക്ടോബര്‍ 21ന്‌

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. അടുത്തമാസം 21 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം. എംഎല്‍എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

18 സംസ്ഥാനങ്ങളിലായി 64 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് ഒറ്റഘട്ടമായി നടത്തുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിലവില്‍ വരും.

ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന മറ്റു സംസ്ഥാനങ്ങള്‍:
അരുണാചല്‍ 1
അസം 4
ബിഹാര്‍ 5 (ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ്)
ഛത്തീസ്!ഗഢ് 1
കേരളം 5
ഗുജറാത്ത് 4
ഹിമാചല്‍പ്രദേശ് 2
കര്‍ണാടക 15
കേരളം 5
മധ്യപ്രദേശ് 1
മേഘാലയ 1
ഒഡിഷ 1
പുതുച്ചേരി 1
പഞ്ചാബ് 4
രാജസ്ഥാന്‍ 2
സിക്കിം 3
തമിഴ്!നാട് 2
തെലങ്കാന 1
ഉത്തര്‍പ്രദേശ് 11

chandrika: