X

ഓണനാളുകളില്‍ കുടിച്ച് തീര്‍ത്തത് 665 കോടിയുടെ മദ്യം

കേരളത്തില്‍ ഓണനാളുകളില്‍ കുടിച്ച് തീര്‍ത്തത് 665 കോടി രൂപയുടെ മദ്യം. കഴിഞ്ഞ എട്ട് ദിവസങ്ങളിലെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഓണനാളുകളില്‍ 624 കോടിയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റഴിച്ചത്.

ഉത്രാട ദിനത്തില്‍ ബെവ്‌കോയിലൂടെ വിറ്റത് 116.2 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലു കോടിയുടെ മദ്യമാണ് അധികമായി വിറ്റത്. കഴിഞ്ഞ വര്‍ഷം 112.07 കോടിയായിരുന്നു.

ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലെറ്റില്‍ വിറ്റത്. ഏറ്റവും കുറവ് വില്‍പന നടന്നത് ചിന്നക്കനാല്‍ ഔട്ട്‌ലെറ്റിലാണ്. 6.32 ലക്ഷം രൂപയുടേത്. കൊല്ലം ആശ്രമം ഔട്ട്‌ലെറ്റ് വഴി 1.01 കോടി രൂപയുടെ മദ്യവും വിറ്റു.

webdesk13: