X

ക്രിക്കറ്റ് ലോകകപ്പ് പാകിസ്താനെ തകര്‍ത്ത് ഓസ്‌ട്രേലിയ

ഏകദിന ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഓസ്‌ട്രേലിയ. 62 റണ്‍സിന്റെ വിജയമാണ് ഓസ്‌ട്രേലിയ നേടിയത്. ബാറ്റിങ് മികച്ച പ്രകടം കാഴ്ച്ചവച്ച മത്സരത്തില്‍ ഓസ്‌ട്രേലിയ 368 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാകിസ്താന് മുന്നില്‍ വച്ചത്. പകരം വീട്ടാന്‍ ഇറങ്ങിയ പാകിസ്താന്‍ 45.3 ഓവറില്‍ 305 റണ്‍സിന് ഓള്‍ ഔട്ടായി.

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന്‍ ഓസ്‌ട്രേലിയക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് അവര്‍ക്ക് ആ മികവ് കളിയിലുടനീളം കാണിക്കാന്‍ സാധിച്ചില്ല.

ഓസ്‌ട്രേലിയക്കായി ആദം സാംപ നാല് വിക്കറ്റുകള്‍ വീഴ്ത്തി. പാക് ഓപ്പണര്‍മാര്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് പോരാട്ടം നയിച്ചത്. ഇരു ഓപ്പണര്‍മാരും അര്‍ധ സെഞ്ച്വറിയും നേടി. ഒടുവില്‍ കൂട്ടുകെട്ട് പൊളിച്ച് മാര്‍ക്കസ് സ്‌റ്റോയിനിസ് ഓസീസിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത് മുതല്‍ കളി മെല്ലെ ഓസീസ് വരുതിയിലേക്ക് മാറി.

ഓപ്പണിങില്‍ പാകിസ്ഥാന്‍ 134 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 61 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 64 റണ്‍സെടുത്ത് ഓപ്പണര്‍ അബ്ദുല്ല ഷഫീഖാണ് ആദ്യം മടങ്ങിയത്. 20 റണ്‍സ് കൂടി ബോര്‍ഡില്‍ ചേര്‍ന്നപ്പോഴേക്കും രണ്ടാം ഓപ്പണറും മടങ്ങി. ഇമാം ഉള്‍ ഹഖ് 71 പന്തില്‍ പത്ത് ഫോറുകള്‍ സഹിതം 70 റണ്‍സെടുത്തു.

പിന്നീട് എത്തിയവരില്‍ മുഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരും പൊരുതാന്‍ തുടങ്ങിയെങ്കിലും അതൊന്നും മതിയായില്ല. റിസ്വാന്‍ 40 പന്തില്‍ 46 റണ്‍സെടുത്തു. സൗദ് 30 റണ്‍സും ഇഫ്തിഖര്‍ മൂന്ന് സിക്‌സുകളടക്കം തൂക്കി 26 റണ്‍സും വാരി. മറ്റൊരാളും കാര്യമായ സംഭാവന നല്‍കിയില്ല. ക്യാപ്റ്റന്‍ ബാബര്‍ അസം 18 റണ്‍സുമായി മടങ്ങി.

ഒരു ഘട്ടത്തില്‍ 400 കടക്കുമെന്ന് കരുതിയ ഓസ്‌ട്രേലിയന്‍ സ്‌കോറാണ് 367ല്‍ അവസാനിച്ചത്. മാക്‌സവെല്‍ പൂജ്യം, സ്മിത്ത് ഏഴ്, സ്‌റ്റോണിസ് 21, ഇംഗ്‌ളീസ് 13, ലബുഷെയ്ന്‍ എട്ട് എന്നിങ്ങനെയാണ് ബാറ്റര്‍മാര്‍ സ്‌കോര്‍ ചെയ്തത്.

webdesk14: