X

രാജ്യത്തെ തോട്ടിപ്പണിക്കാരില്‍ 73 ശതമാനം പട്ടികജാതിയിലുള്ളവര്‍

പട്ടികജാതിയില്‍പ്പെട്ടവരാണ് ഇന്ത്യയിലെ തോട്ടിപ്പണിക്കാരില്‍ ഭൂരിഭാഗം പേരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ 58,098 തോട്ടിപണിക്കാരില്‍ 42,594 പേരും പട്ടികജാതിയില്‍പ്പെട്ടവരാണെന്ന് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രി രാംദാസ് അത്താവലെ പാര്‍ലമെന്റില്‍ കണക്കുകള്‍ പുറത്തുവിട്ടു.

42,594 മാനുവല്‍ തോട്ടിപ്പണിക്കാര്‍ പട്ടികജാതിയിലും 421 പട്ടികവര്‍ഗത്തിലും 431 മറ്റ് പിന്നാക്ക വിഭാഗത്തിലും പെടുന്നവരാണ് ഉള്ളതെന്ന് രാംദാസ് അത്താവലെ പറഞ്ഞു.

രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായാണ് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. 2013 ലെ നിയമപ്രകാരമാണ് രാജ്യത്തെ തോട്ടിപ്പണിക്കാരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

web desk 3: