X

ഒമൈക്രോണ്‍ വകഭേദം; ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളിലേക്കില്ലെന്ന് സൗദി

ഒമിക്രോണ്‍ സാഹചര്യമുണ്ടെങ്കില്‍ പോലും ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് കടക്കില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദിയിലെ എഴുപത്തിയഞ്ച് ശതമാനത്തോളം ജനത വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം 24 കോവിഡ് കേസുകള്‍ മാത്രമാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എല്ലായിടങ്ങളിലും ജനങ്ങള്‍ ജാഗ്രത കൈകൊണ്ടാല്‍ മതിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസുകള്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനെടുക്കലാണ് പോംവഴിയെന്നും ആരോഗ്യ മന്ത്രാലയം ഓര്‍മപ്പെടുത്തി.

സൗദിയിലെ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം മുന്‍പെ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ജാഗ്രതയുടെ ഭാഗമായി എല്ലായിടത്തും മാസ്‌ക് ധരിക്കാന്‍ ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ ഒരു സൗദി പൗരന് മാത്രമാണ് ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

 

web desk 3: